Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:11 AM GMT Updated On
date_range 2018-03-19T10:41:59+05:30ഒന്നര മണിക്കൂർ പരിശ്രമം, 400 കിലോയോളം പ്രേതവലകൾ നീക്കം ചെയ്തു
text_fieldsമത്സ്യബന്ധനത്തിനിടെ പൊട്ടിയും കുടുങ്ങിയും കടലിൽ അടിയുന്ന വലകളാണ് പ്രേതവലകൾ തിരുവനന്തപുരം: വിഴിഞ്ഞത്തെ സമുദ്രമേഖലയിൽ അടിഞ്ഞ 400 കിലോയോളം പ്രേതവലകൾ നീക്കം ചെയ്തു. ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് (എഫ്.എം.എൽ)പ്രവർത്തകരും സ്ക്യൂബാ ഡൈവേഴ്സും ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് ഇവ നീക്കം ചെയ്തത്. മത്സ്യബന്ധനത്തിനിടെ വൻകിട ബോട്ടുകളിൽനിന്നടക്കം പൊട്ടിയും കുടുങ്ങിയും മത്സ്യസമ്പത്തിനും ജലജീവികൾക്കും ഭീഷണിയായി കടലിൽ അടിയുന്ന വലകളെയാണ് പ്രേതവലകൾ എന്നു പറയുന്നത്.- തിരുവനന്തപുരത്ത് മാത്രം വിഴിഞ്ഞം, കോവളം, വലിയതുറ, ശംഖുംമുഖം, വെട്ടുകാട്, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങൾക്ക് അഭിമുഖമായി കടലിൽ പ്രേതവലകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒാഖി ചുഴലിക്കാറ്റിൽ നൂറിലേറെ വള്ളങ്ങളും ബോട്ടുകളും കടലിൽ മുങ്ങിത്താണിരുന്നു. ഇൗ വള്ളങ്ങളിെലല്ലാം കൂടി ഏറെ കിലോമീറ്റർ ദൈർഘ്യമുള്ള വലകളുണ്ടായിരുന്നു. ഇവ കടലിെൻറ അടിത്തട്ടിൽ പ്രേതവലകളായി മാറിക്കാണുമെന്നാണ് കണക്കാക്കുന്നത്. കടലിെൻറ അടിത്തട്ടിലെ ആവാസയിടങ്ങൾ പാരുകൾ എന്ന പേരിലാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്.- കടൽ ജീവജാലങ്ങൾ ഏറെയുള്ള ഇത്തരം പാരുകളിൽ നല്ലൊരു ശതമാനവും ഇതിനോടകം പ്രേതവലകളാൽ മൂടപ്പെട്ടതായി ഇത് സംബന്ധിച്ച് പഠനം നടത്തിയ ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് വ്യക്തമാക്കുന്നു.- പ്രേതവലകൾ 600 വർഷത്തിലധികം കടലിൽ നശിക്കാതെ കിടക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.- ഇവ എന്നെന്നേക്കുമായി ജീവജാലങ്ങളെയും നശിപ്പിക്കും.- പല രീതികളിലാണ് പ്രേതവലകളുണ്ടാകുന്നത്.- അത്യാധുനിക സേങ്കതങ്ങളുമായെത്തുന്ന വൻകിട മത്സ്യബന്ധന ബോട്ടുകളിൽനിന്നാണ് വലകൾ അധികം പാരുകളിൽ കുടുങ്ങുന്നത്.- മത്സ്യങ്ങൾ ഏറെയുള്ള പാരുകൾ ശാസ്ത്രീയമായി മനസ്സിലാക്കിയാണ് ഇവർ വലകൾ തള്ളുന്നത്.- അബദ്ധവശാലോ മറ്റോ വല പാരിൽ കുടുങ്ങിയാൽ ഇവർ അതുപേക്ഷിക്കും.- ഇത്തരം വലകൾ പാരുകളെ വലയം ചെയ്താവും പിന്നീട് കിടക്കുക.- മത്സ്യത്തൊഴിലാളികൾ എറിയുന്ന വലകൾ കടലൊഴുക്കിൽപ്പെട്ട് പാരുകളിൽ അകപ്പെടുകയും അവ എെന്നന്നേക്കുമായി പാരുകളിൽ കുടുങ്ങുകയും ചെയ്യുന്നതാണ് മറ്റൊന്ന്.- മത്സ്യത്തൊഴിലാളികൾ വ്യാപകമായി ഉപയോഗിക്കുന്ന കങ്കൂസ് വലകൾ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ മാറ്റേണ്ടിവരും.- പലപ്പോഴും ഇവ ഉപേക്ഷിക്കുന്നത് തീരത്തും കടലിലുമാണ്.- ഇത്തരത്തിൽ കടലിൽ അകപ്പെടുന്ന വലകൾ ഒന്നുകിൽ പാരുകളെമൂടി ചുറ്റിക്കിടക്കുകയോ അല്ലെങ്കിൽ ഒഴുകിനടക്കുകയോ ചെയ്യുന്നു. കരയിലെത്തിച്ച വലകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപറേഷനുമായി ബന്ധപ്പെടുമെന്നും എഫ്.എം.എൽ ഭാരവാഹികൾ പറഞ്ഞു.
Next Story