Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രസ്ക്ലബ് ക്രിക്കറ്റ്...

പ്രസ്ക്ലബ് ക്രിക്കറ്റ് ടൂർണമെൻറ്​: 'മാധ്യമം' വീണ്ടും ചാമ്പ്യൻമാർ

text_fields
bookmark_border
തിരുവനന്തപുരം: പ്രസ്ക്ലബ് ക്രിക്കറ്റ് ടൂർണമ​െൻറിൽ മാധ്യമം ചാമ്പ്യൻമാർ. കരുത്തരായ ജന്മഭൂമിയെ രണ്ട് റൺസിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാരായ 'മാധ്യമം' കിരീടം നിലനിർത്തിയത്. സ്കോർ: മാധ്യമം 72/10, ജന്മഭൂമി 70/8 (10 ഓവർ). ടോസ് നേടിയ ജന്മഭൂമി മാധ്യമത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, എട്ട് ഓവറിൽ 72 റൺസെടുക്കുന്നതിനിെട മാധ്യമത്തിലെ എല്ലാവരും കൂടാരംകയറി. രണ്ട് ഓവറിൽ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജന്മഭൂമി ക്യാപ്റ്റൻ അനൂപി​െൻറ പ്രകടനമാണ് മാധ്യമത്തി​െൻറ കുതിപ്പ് തടഞ്ഞത്. മാധ്യമത്തിനായി ക്യാപ്റ്റൻ ഹാറൂൺ (25), നിസാം (20) എന്നിവർ മികച്ചപ്രകടനം നടത്തി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ജന്മഭൂമിക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. 16 റൺ നേടിയ അനൂപാണ് ജന്മഭൂമിയുടെ ടോപ് സ്കോറർ. മുനീർ, നിസാം, റിയാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രസ്ക്ലബ് പ്രസിഡൻറ് ജി. രാജീവിൽനിന്ന് ക്യാപ്റ്റൻ ഹാറൂൺ ട്രോഫി ഏറ്റുവാങ്ങി. പ്രസ്ക്ലബ് സെക്രട്ടറി സതീഷ് ബാബു (മന്നൻ), പ്രസ്ക്ലബ് ജോയൻറ് സെക്രട്ടറി വി.വി. അരുൺ, പ്രസ്ക്ലബ് ഹീറോസിനായി മുതിർന്ന പത്രപ്രവർത്തകൻ ഇ. സോമനാഥ് എന്നിവർ കാഷ് അവാർഡും മറ്റ് പുരസ്കാരങ്ങളും വിതരണംചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story