Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:08 AM GMT Updated On
date_range 2018-03-19T10:38:59+05:30വേനൽമഴക്കൊപ്പമുള്ള ശക്തമായ കാറ്റ്; അമ്പതോളം വീടുകൾ തകർന്നു, ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം
text_fieldsകുറ്റിച്ചൽ-നിലമ, മൈലമൂട് പ്രദേശങ്ങളിലാണ് നാശം രാത്രി വൈകിയും തടസ്സംനീക്കുന്ന പ്രവൃത്തികൾ നടക്കുന്നു വീട് പൂർണമായും തകർന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന ജോലികൾ തുടരുന്നു കാട്ടാക്കട: വേനൽമഴക്കൊപ്പമുള്ള ശക്തമായ കാറ്റില്‍ കുറ്റിച്ചൽ-നിലമ, മൈലമൂട് പ്രദേശങ്ങളില്‍ അമ്പതോളം വീടുകൾ തകർന്നു. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണുമാണ് വീടുകള്‍ ഏെറയും തകര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും നേരിട്ടു. ഞായറാഴ്ച രണ്ടരയോടെയാണ് മഴക്കൊപ്പം ശക്തമായ കാറ്റടിച്ചത്. അഞ്ച് മിനിറ്റോളം വീശിയകാറ്റിൽ പലയിടങ്ങളിലും ആഞ്ഞിലി, റബർ, മാവ്, പ്ലാവ് മരങ്ങളാണ് കടപുഴകിയും ഒടിഞ്ഞുംവീണത്. ഷീറ്റിട്ട ചില വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. കൂറ്റന്‍ ആഞ്ഞിലി മരം കടപുഴകി നിലമയിൽ തങ്കപ്പൻ പിള്ളയുടെ ഓടിട്ട വീടും, അനിൽകുമാറിെൻറ ഷീറ്റിട്ട വീടും പൂർണമായും തകർന്നു. പ്രദേശത്തുതന്നെ ഉമയമ്മയുടെ വീട്, കക്കൂസ് എന്നിവയും, സജീവൻ, അനി, രാജേന്ദ്രൻ പിള്ള, ഓമന, രാജമ്മ എന്നിവരുടെ വീടുകളും തകർന്നു. രാജഗിരി നഗറിലെ ലതിക സുമേഷ്, വിജയകുമാർ, അയിഷാബീവി, ഗോപകുമാർ, മുബീന, സെയ്യദ്, സിനിമോൾ എന്നിവരുടെ വീടുകളും, ഗീതമ്മയുടെ വീടിെൻറ ചുവരും മരംവീണ് തകർന്നു. സെയ്യദിെൻറ വീടിെൻറ രണ്ട് മുറികളുടെ മേല്‍കൂരയും അടുക്കളയും പൂർണമായും തകര്‍ന്നു. മൈലമൂട് സ്വദേശി, അനീഷ് പീരുമുഹമ്മദ്, കബീർ, ശാന്ത, കുഞ്ഞുമോൻ, നസീർ എന്നിവരുടെ വീടുകൾക്കും നാശംസംഭവിച്ചു. മിക്ക വീടുകളിലേയും ഗൃഹോപകരണങ്ങളും നശിച്ചിട്ടുണ്ട്. സംഭവസമയത്ത് വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടിയതിനാൽ പലരും പരിക്കില്ലാതെ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുറ്റിച്ചല്‍-കോട്ടൂര്‍-റോഡില്‍ പച്ചക്കാട് പ്രദേശത്ത് റോഡില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാതഗവും തടസ്സപ്പെട്ടു. ലൈനുകൾ പൊട്ടിയതിനാൽ പലയിടത്തും വൈദ്യുതിബന്ധം നിലച്ചു. നിലമ ഏലായിലും പരിസരങ്ങളിലും കുറ്റിച്ചല്‍ ജങ്ഷന് സമീപവും മരിച്ചീനി, നൂറുകണക്കിന് വാഴ കൃഷികൾ എന്നിവയും നശിച്ചു. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. റവന്യൂ സംഘത്തിെൻറ കണക്ക് പ്രകാരം 29 വീടുകള്‍ക്ക് നാശം നേരിട്ടതായാണ് പ്രാഥമികകണക്കുകളെന്ന് അധികൃതര്‍ പറഞ്ഞു. കാട്ടാക്കട തഹസിൽദാർ ജയകുമാറിെൻറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേനയും, പഞ്ചായത്ത് അംഗങ്ങളും പൊലീസും, നാട്ടുകാരും ചേർന്നാണ് വീടുകൾക്ക് മുകളിൽ നിന്നും റോഡിൽ നിന്നും മരങ്ങൾ നീക്കിയത്. വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്തുണ്ട്. രാത്രി വൈകിയും തടസ്സംനീക്കുന്ന പ്രവൃത്തികൾ നടക്കുന്നു. വീട് പൂർണമായും തകർന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്ന ജോലികൾ തുടരുകയാണ്. കുറ്റിച്ചല്‍ നിലമ, മൈലമൂട് പ്രദേശത്ത് കാറ്റില്‍ തകര്‍ന്ന വീടുകള്‍ കുറ്റിച്ചല്‍ രാജഗിരി ലൈനില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നുപോയ ഗീതമ്മയുടെ വീട്
Next Story