Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:05 AM GMT Updated On
date_range 19 March 2018 5:05 AM GMTപ്ലമ്പിങ് ഉപകരണങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
text_fieldsbookmark_border
പേരൂര്‍ക്കട: വീടുകളില്‍നിന്ന് പ്ലമ്പിങ് ഉപകരണങ്ങളും ടാപ്പും മോഷ്ടിക്കുന്നയാള്‍ പൊലീസ് പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി സലിമിനെ (48)യാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂര്‍ക്കട പ്രദേശത്തെ കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വാട്ടര്‍ ടാപ്പുകള്‍, പ്ലമ്പിങ് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ച് വില്‍ക്കുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പേരൂര്‍ക്കട ജങ്ഷന് സമീപത്തെ ഒരു ഫർണിച്ചർ കടയിൽനിന്ന് ടാപ് മോഷ്ടിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോൾ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. രണ്ടര വയസ്സുകാരി മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ പേരൂര്‍ക്കട: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. അമ്പലമുക്ക് സ്വദേശിയെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാതാവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ രഹസ്യമായി അന്വേഷിച്ചുവരുകയായിരുന്നു. ഞായറാഴ്ച പൊലീസ് പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story