Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നിയമസേവന ക്യാമ്പ് ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: ജില്ല നിയമസേവന അതോറിറ്റിയുടെയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിയമസേവന ക്യാമ്പ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പോത്തന്‍കോട് ഗവ. യു.പി സ്‌കൂളിലാണ് ക്യാമ്പ്. സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ആവാസ് കാര്‍ഡ് ക്യാമ്പില്‍ വിതരണംചെയ്യും. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ത്വഗ്, ദന്തം, നേത്രം, നെഞ്ച്, കാര്‍ഡിയോളജി വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്ന് വിതരണവും ഒരുക്കിയിട്ടുണ്ട്. ആധാര്‍ രജിസ്‌ട്രേഷനും ആധാര്‍ കാര്‍ഡ് വിതരണത്തിനുമായി അക്ഷയകേന്ദ്രത്തി​െൻറ സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകള്‍, ബി.എസ്.എന്‍.എല്‍, മ​െൻറല്‍ ഹെല്‍ത്ത് സ​െൻറര്‍, എക്‌സൈസ്, പൊലീസ്, നിയമസേവന അതോറിറ്റി, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തുടങ്ങിയവയുടെ സ്റ്റാളുകളും ക്യാമ്പില്‍ ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story