Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:17 AM GMT Updated On
date_range 2018-03-18T10:47:54+05:30കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച സംഭവം: അഞ്ച് പേർ അറസ്റ്റിൽ
text_fieldsകല്ലറ: സൈഡ് കൊടുക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിമുട്ടിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച കേസിൽ അഞ്ചംഗ സംഘത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ, മാണിക്കവിളാകം സ്വദേശികളായ നൗഫൽ (25), നിസാം (40), മാഹിൻ (46), അമ്പലത്തറ വയലരികത്ത് കുന്നിൽവീട്ടിൽ ജലാലുദ്ദീൻ (43), പൂന്തുറ കരിമ ണൽ കുഴിവിള വാട്ടർ സ്ക്കേപ്പിൽ ഹക്കിം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച ഉച്ചയോടെ പാങ്ങോട് പുലിപ്പാറയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സിയും സൈഡ് കൊടുക്കവേ തമ്മിൽ തട്ടുകയും വശത്തെ ഗ്ലാസുകൾ പൊട്ടുകയും ചെയ്തു. ഈസമയം, അസഭ്യം വിളിച്ചുകൊണ്ട് പുറത്തിറങ്ങിയ പ്രതികൾ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ മകളുടെ വിവാഹ നിശ്ചയത്തിനെത്തിയതാണ് ടൂറിസ്റ്റ്ബസ്. മർദനത്തിൽ പരിക്കേറ്റ ഡ്രൈവറെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story