Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:11 AM GMT Updated On
date_range 18 March 2018 5:11 AM GMTമദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യംകാണിക്കുമോ ^ആനത്തലവട്ടം
text_fieldsbookmark_border
മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യംകാണിക്കുമോ -ആനത്തലവട്ടം തിരുവനന്തപുരം: മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യംകാണിക്കുമോയെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാകുമെന്ന കത്തോലിക്ക സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. മദ്യനിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയിലുള്ള മദ്യം നിര്‍ത്താന്‍ സഭ തയാറാകണം. കള്ളിനേക്കാള്‍ വീര്യംകൂടിയ വൈന്‍ നിര്‍മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന് കുറ്റപ്പെടുത്തി. ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ ഇത് ആകാം, സാധാരണക്കാരനും കൂലിപ്പണി എടുക്കുന്നവര്‍ക്കും ഇത് സാധിക്കിെല്ലന്ന സിദ്ധാന്തം ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവര്‍ജനത്തിന് വേണ്ടി കത്തോലിക്ക സഭ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചാനലുകളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story