Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:08 AM GMT Updated On
date_range 2018-03-18T10:38:58+05:30പുളിമാത്ത് എൽ.പി.എസിൽ പ്രഭാതഭക്ഷണ പരിപാടിക്ക് തുടക്കം
text_fieldsകിളിമാനൂർ: പുളിമാത്ത് എൽ.പി.എസിൽ ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തിലെ സ്കൂളുകൾക്ക് പ്രൊജക്ടർ, ലാപ്ടോപ് മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബി.എൻ. ജയകുമാർ, വൈസ് പ്രസിഡൻറ് ഐഷാ റഷീദ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. ബിനു, ക്ഷേമകാര്യ അധ്യക്ഷ ലേഖ, അംഗങ്ങളായ നാസിമുദ്ദീൻ, ശ്രീകല, അഞ്ജന, പ്രഥമാധ്യാപിക സുചേത എന്നിവർ പങ്കെടുത്തു.
Next Story