Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:35 AM GMT Updated On
date_range 2018-03-17T11:05:59+05:30അമിതവേഗവും ഓവർടേക്കിങ്ങും; ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നു
text_fieldsചാത്തന്നൂർ: ദേശീയപാതയിലെ വാഹനങ്ങളുടെ അമിതവേഗവും ഓവർടേക്കിങ്ങും കാരണം അപകടം വർധിക്കുന്നു. അപകടസാധ്യത കൂടിയ മേഖലകളിൽ പൊലീസോ മോട്ടോർ വാഹനവകുപ്പോ പരിശോധന നടത്താൻ തയാറാകുന്നില്ല. വെള്ളിയാഴ്ച ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പിനടുത്ത് അപകടത്തിൽപെട്ട് സ്കൂട്ടർ യാത്രികരായ കുടുംബം മരിക്കാനിടയാക്കിയ സംഭവത്തിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് വന്നതാണ് മൂന്നുപേരുടെ മരണത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്ക് മുതൽ ഇത്തിക്കര വരെയുള്ള ഭാഗത്ത് നിരവധി ജീവനുകളാണ് അപകടത്തിൽപെട്ട് പൊലിഞ്ഞിട്ടുള്ളത്. ചികിത്സകിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകൻ ഉൾെപ്പടെയുള്ളവർ അപകടത്തിൽപെട്ടത് ഈഭാഗത്തുെവച്ചാണ്. ഓരോഅപകടങ്ങളും നടക്കുമ്പോൾ സടകുടഞ്ഞെഴുന്നേറ്റ് എത്തുന്ന പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും അപകടം കുറക്കുന്നതിനായി പല പരിഹാരമാർഗങ്ങളും നിർദേശിക്കാറുണ്ടെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങുകയാണ് പതിവ്. ദേശീയപാതയിൽ ഈഭാഗത്തെ അപകടങ്ങൾ കുറക്കാൻ നിലവിലെ റോഡിെൻറ മധ്യഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. ഈ ഭാഗത്ത് വാഹന പരിശോധന നടത്തുന്ന ഹൈവേ പൊലീസ് ഓവർടേക്കിങ് നടത്തുകയും അമിതവേഗത്തിൽ വരികയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾെപ്പടെയുള്ള വലിയവാഹനങ്ങളെ തടഞ്ഞ് നിർത്താറില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്ത വാഹനങ്ങളും ഹെൽമറ്റ് ധരികാതെ ബൈക്ക് ഓടിക്കുന്നവരെയും മാത്രമാണ് ഇവർ പിടികൂടുകയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. വേഗം പരിശോധിക്കുന്നതിനുള്ള ഉപകരണം ഘടിപ്പിച്ചിട്ടുള്ള പൊലീസിെൻറ ഇൻറർസെപ്റ്റർ വാഹനവും ദേശീയപാതയിൽ കാണാനില്ലാത്ത അവസ്ഥയാണുള്ളത്.
Next Story