Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഷുവെത്തുംമു​േമ്പ...

വിഷുവെത്തുംമു​േമ്പ പൂവിട്ട കർണികാരങ്ങൾ കാഴ്​ചക്കാർക്ക്​ കൗതുകമാവുന്നു

text_fields
bookmark_border
കുന്നിക്കോട്: വിഷുവെത്തുംമുേമ്പ പൂവിട്ട കർണികാരങ്ങൾ കണ്ണുകൾക്ക് മനോഹരകാഴ്ചയൊരുക്കുന്നു. മീനമാസത്തി​െൻറ അവസാനത്തോടുകൂടി പൂക്കുന്ന കര്‍ണികാരം മേടത്തില്‍ സുവര്‍ണശോഭയായി കേരളത്തി​െൻറ വസന്തത്തെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍, ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം കര്‍ണികാരം മീനമാസത്തി​െൻറ തുടക്കത്തില്‍തന്നെ പൂവണിഞ്ഞു. വേനല്‍കാലത്താണ് കണിക്കൊന്നകള്‍ സാധാരണയായി പൂവിടുന്നത്. ഇത്തവണ വേനല്‍ ശക്തിപ്രാപിച്ചത് കൊന്ന നേരത്തേതന്നെ പൂക്കുന്നതിന് കാരണമായി. എന്നാല്‍ വേനല്‍മഴയും എത്തിയതോടെ വിടര്‍ന്ന പൂക്കള്‍ അധികവും കൊഴിയുന്നതിന് കാരണമാകും. വിഷുവി​െൻറ പ്രധാന ചടങ്ങുകളിലൊന്ന് കണിയൊരുക്കലാണ്. കണിയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കണിക്കൊന്നപ്പൂ. എന്നാൽ ഈ സ്ഥിതി തുടർന്നാൽ പൂവിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാകും മലയാളികൾ. കാഷ്വിയാ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്ന മുമ്പ് കേരളത്തി​െൻറ എല്ലാഭാഗങ്ങളിലും സമൃദ്ധമായി കണ്ടിരുന്നു. എന്നാൽ ഇന്ന് അത് ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇക്കുറി കൊന്നകള്‍ നേരത്തേ പൂത്തതിനാല്‍ വിഷുവിന് കണിയൊരുക്കാന്‍ പൂക്കളുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story