Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്ത് മഹാസാഗരം...

തലസ്ഥാനത്ത് 'മഹാസാഗരം' തീർക്കാൻ എം.ടിയുടെ കഥാപാത്രങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: പല കാലങ്ങളില്‍, പല ദേശങ്ങളിലെ പല ജീവിതങ്ങള്‍ അക്ഷരങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ച എം.ടിയുടെ കഥാപാത്രങ്ങള്‍ പുസ്തകങ്ങളില്‍നിന്നിറങ്ങി അരങ്ങിലെത്തുന്നു. പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന 'മഹാസാഗരം'എന്ന നാടകത്തിലൂടെയാണ് എം.ടി. വാസുദേവൻനായരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നൽകുന്നത്. നാടകത്തി​െൻറ തലസ്ഥാനത്തെ ആദ്യ അവതരണം 19ന് വൈകീട്ട് 6.30ന് ടാഗോര്‍ തിയറ്ററില്‍ നടക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാടകം ഉദ്ഘാടനം ചെയ്യും. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങലിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയും ചന്തുവും, എന്തിന് എം.ടിതന്നെയും അരങ്ങിൽ പുനരവതരിക്കപ്പെടും. ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മിയും ബിനീഷ് കോടിയേരിയും നിസ്താറും അടക്കമുള്ള താരങ്ങളാണ് കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. 12 നാടകശൈലികൾ സമന്വയിപ്പിച്ചാണ് 'മഹാസാഗരം' സൃഷ്ടിച്ചിരിക്കുന്നതെന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.ടിയുടെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത തനിക്കു കൈവന്ന ഭാഗ്യമാണിതെന്ന് നടി സുരഭി ലക്ഷ്മി പറഞ്ഞു. നാടകത്തി​െൻറ വിളംബര ബാനർ സുരഭി ലക്ഷ്മി നിസ്താറിനു നൽകി പ്രകാശനം ചെയ്തു. ഫോൺ: 8593011177, 9495042910
Show Full Article
TAGS:LOCAL NEWS 
Next Story