Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവജന സമ്പർക്ക പരിപാടി...

യുവജന സമ്പർക്ക പരിപാടി 21 മുതൽ

text_fields
bookmark_border
കാട്ടാക്കട: കേന്ദ്ര ആഭ്യന്തര,- യുവജന കായികമന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 250 യുവതീ യുവാക്കളെ പങ്കെടുപ്പിച്ച് 21 മുതൽ 26 വരെ തിരുവനന്തപുരത്ത് യുവജന സമ്പർക്ക പരിപാടി സംഘടിപ്പിക്കും. ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, സിക്കിം, നാഗാലാൻഡ്, ത്രിപുര, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ യുവജനങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 20ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സംഘത്തെ നെഹ്റു യുവകേന്ദ്രയുടെ വളൻറിയർമാർ തിലകം ചാർത്തി സ്വീകരിച്ച് താമസസ്ഥലമായ നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കും. 21ന് രാവിലെ പത്തിന് കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ പി. സദാശിവം യുവജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ. മുരളീധരൻ, ഒ. രാജഗോപാൽ, ഐ.ബി. സതീഷ് എന്നിവർ സംസാരിക്കും. തുടർന്ന് യുവജനസംഘം വിശിഷ്ടാതിഥികൾക്കൊപ്പം 'യുവജനങ്ങൾ സൗഹാർദത്തിന്' എന്ന സന്ദേശമുണർത്തി ബലൂൺ പറത്തും. ചടങ്ങിൽെവച്ച് മികച്ച സന്നദ്ധ സംഘടനകൾക്കുള്ള പുരസ്കാരം ഗവർണർ വിതരണം ചെയ്യും. 11.30ന് നടക്കുന്ന യുവജന സമ്പർക്ക പരിപാടിയിൽ നെടുമങ്ങാട് ഗവ. കോളജിലെ 100 എൻ.എസ്.എസ് പ്രവർത്തകർ സംഘത്തോടൊപ്പം അണിചേരും. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, സംസ്ഥാന കായികവകുപ്പ് ഡയറക്ടർ സഞ്ജയ്കുമാർ, യുവജന കമീഷൻ ചെയർമാൻ ചിന്ത ജെറോം, എൻ.എസ്.എസ് റീജനൽ ഡയറക്ടർ സജിത്ത് ബാബു, യൂത്ത് വെൽഫെയർ ബോർഡ് സെക്രട്ടറി കണ്ണൻ എന്നിവർ പങ്കെടുക്കും. 22ന് കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചലിൽ നീർത്തട പദ്ധതി പ്രദേശങ്ങളും കൃഷിയിടങ്ങളും സന്ദർശിക്കുന്ന സംഘത്തോടൊപ്പം സ്പീക്കർ ശ്രീരാമകൃഷ്ണൻ ചേരും. വൈകുന്നേരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾ കലാരൂപങ്ങൾ അവതരിപ്പിക്കും. 23, 24 തീയതികളിൽ സെമിനാറുകളും ചർച്ച ക്ലാസുകളും നടത്തും. 25ന് സംഘം വേളി, കഴക്കൂട്ടം, അണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. 26ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനങ്ങൾക്കായി നെല്ലിമൂട്ടിൽ വിവിധ കേരളീയ കലാരൂപങ്ങൾ ഒരുക്കും. 27ന് പരിപാടി അവസാനിക്കും. പത്രസമ്മേളനത്തിൽ ജില്ല യൂത്ത് കോഓഡിനേറ്റർ അലിസാബ്രിൻ, പ്രോജക്ട് ഓഫിസർ രാജീവ് രാമചന്ദ്രൻ, പ്രോഗ്രാം മാനേജർ എസ്.ജെ. ആൽബിൻ, ഉപദേശക സമിതിയംഗം പൂഴനാട് ഗോപൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story