Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി വ്യവസായത്തിലെ ...

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി; കേന്ദ്രം നടപടിയെടുക്കുമെന്ന് എം.പി

text_fields
bookmark_border
കൊല്ലം: തകർന്നുകൊണ്ടിരിക്കുന്ന കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാറി​െൻറ ഭാഗത്തുനിന്ന് നടപടി ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കേരളത്തിലെ കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര സർക്കാർ എടുത്ത നടപടി പുനഃപരിശോധിക്കാത്തതും മൂലം കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും കേന്ദ്ര ധനകാര്യ മന്ത്രിയെയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവിനെയും നേരിൽ കണ്ട് വിശദീകരിച്ചതായി എം.പി അറിയിച്ചു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേന്ദ്രസർക്കാർ തോട്ടണ്ടിക്ക് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം അഞ്ചിൽനിന്ന് 2.5 മായി കുറച്ചെങ്കിലും അത് പൂർണമായും എടുത്തുകളഞ്ഞാൽ മാത്രമേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നള തോട്ടണ്ടി നഷ്ടം കൂടാതെ വ്യവസായികൾക്ക് ഇറക്കുമതി ചെയ്യാൻ കഴിയുകയുള്ളൂവെന്നും എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story