Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:18 AM GMT Updated On
date_range 16 March 2018 5:18 AM GMTപ്രതിഷേധരാവ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഓച്ചിറ: ഷുഹൈബ് വധത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഭയം കാരണമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്. മഹേഷ്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഓച്ചിറയില്‍ സംഘടിപ്പിച്ച പ്രതിഷേധരാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഒ. കണ്ണന് അധ്യക്ഷത വഹിച്ചു. കെ.കെ. സുനില്‍കുമാര്‍, രമാഗോപാലകൃഷ്ണന്‍, നീലികുളം സദാനന്ദന്, അയ്യാണിയ്ക്കല്‍ മജീദ്, ബി.എസ്. വിനോദ്, എന്‍. കൃഷ്ണകുമാര്‍, എച്ച്.എസ്. ജയ്ഹരി, കെ.എസ്. പുരം സുധീര്‍, എ.എ. അസീസ്, സെവന്തികുമാരി തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂൾ വാർഷികം ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂൾ വാർഷികാഘോഷം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ഷാജിമോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അജയകുമാർ, രാധാകൃഷ്ണൻ, പ്രഥമാധ്യാപിക സിന്ധു ടി. നായർ, സന്തോഷ് പ്രിയൻ, ജി. സുഗതൻ, കെ. കുമാരസേനൻ, കെ.എലിസബത്ത്, ഓമനബാബു, കെ. രഘുനാഥൻ, ശ്രീകുമാരി, സി.കെ. സാബു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികൾ ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ജവഹർ ജനാർദ് ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിെൻറ ഭാഗമായി പാഠ്യ-പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തി നടത്തിയ നേർക്കാഴ്ച പ്രദർശനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാസുരേഷ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story