Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:11 AM GMT Updated On
date_range 16 March 2018 5:11 AM GMTതുറിച്ചുനോക്കൂ, ലൈക്കടിക്കൂ, എനിക്കും വൈറലാകണം
text_fieldsbookmark_border
തിരുവനന്തപുരം: നര്‍മകൈരളി വേദിയില്‍ ഡോ. തോമസ് മാത്യുവും സംഘവും അവതരിപ്പിച്ച '' ആനുകാലിക ആക്ഷേപ ഹാസ്യനാടകം വിഷയത്തിെൻറ പുതുമകൊണ്ട് കൈയടിനേടി. നൃത്തം, കരാട്ടേ എന്നിവക്ക് പകരം ഡബ്സ് മാഷ്, തുറിച്ച് നോട്ടം മുതല്‍ കണ്ണിറുക്ക് വരെ പഠിക്കുകയും, മെയ്യനങ്ങാതെ നവ മാധ്യമങ്ങളിലൂടെ വൈറലാകാൻ ശ്രമിക്കുകയും ചെയ്യുന്ന തലമുറയുടെ നീക്കങ്ങളുടെ പശ്ചാത്തലങ്ങളെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു ഈ നാടകത്തിലൂടെ. ഡോ. തോമസ് മാത്യു, എ.എസ്. ജോബി, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ഈശ്വരന് പോറ്റി, ദീപു അരുണ്‍, പ്രദീപ് കുമാര്‍ അയിരൂപ്പാറ, കൃഷ്ണദത്ത്, ദേവദത്ത്, ശ്രീന ശ്രീകുമാര്‍, അഞ്ജനാ ശ്രീകുമാര്‍, ഗായത്രി ഈശ്വര്‍, ബേബി വൈഗ വിനു എസ് എന്നിവര്‍ രംഗത്തെത്തി. ശശി പൂജപ്പുരാണ് ചമയം, വിനു ജെ. നായരാണ് ശബ്ദമിശ്രണം. നാടകത്തിന് മുമ്പ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നര്‍മകൈരളിയുടെ ഭരണസമിതി അംഗംകൂടിയായ എ.എസ്. ജോബിയെ ചടങ്ങിൽ ആദരിച്ചു. ചിരിയരങ്ങില്‍ സുകുമാര്‍, വി. സുരേശന്, ലളിതാംബിക എന്നിവര്‍ രാഷ്ട്രീയ സാമൂഹിക ഫലിതങ്ങള്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story