Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികച്ച ആയുര്‍വേദ...

മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പുരസ്​കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഭാരതീയ ചികിത്സാവകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറി​െൻറ 2017ലെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ പുരസ്കാരങ്ങൾ വിതരണംചെയ്തു. ഭാരതീയ ചികിത്സാവകുപ്പ് മുന്‍ മേധാവി ഡോ.സി.എ. രാമൻ അഷ്ടാംഗരത്‌ന അവാര്‍ഡും ഭാരതീയ ചികിത്സാവകുപ്പ് തൃശൂര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ബി. ഷീല കാറളം ധന്വന്തരി അവാര്‍ഡും തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളജിലെ കായചികിത്സാ വകുപ്പ് പ്രഫസറും എച്ച്.ഒ.ഡിയുമായ ഡോ.പി.കെ. ധര്‍മപാലന്‍ ആയുര്‍വേദ കോളജിലെ മികച്ച അധ്യാപകനുള്ള ആത്രേയ അവാര്‍ഡും സ്വീകരിച്ചു. തൃശൂര്‍ മാള കെ.പി. പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി ആയുര്‍വേദ ആശുപത്രി ചീഫ്ഫിസിഷ്യന്‍ ഡോ. റോസ്മേരി വിത്സന്‍ സ്വകാര്യമേഖലയിലെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട അവാര്‍ഡും പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ (എന്‍.സി) ഡോ. എ. വഹീദാ റഹ്മാന്‍ ഭാരതീയ ചികിത്സാവകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ചരകഅവാര്‍ഡും ഏറ്റുവാങ്ങി. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ.സി. ഉഷാകുമാരി, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ജോ. ഡയറക്ടര്‍ ഡോ. ആര്‍.ബി. രമാകുമാരി, ജോ. ഡയറക്ടര്‍ ഡോ.കെ.എസ്. പ്രിയ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story