Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:08 AM GMT Updated On
date_range 2018-03-16T10:38:59+05:30പള്ളിപ്പുറം സ്മാര്‍ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: പുതുതായി നിര്‍മിച്ച പള്ളിപ്പുറം സ്മാര്‍ട് വില്ലേജ് ഓഫിസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എത്ര മനോഹരമായി നിര്‍മിച്ചാലും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ആത്മാര്‍ഥതയോടെയും അലിവോടെയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ മങ്ങുന്നത് സര്‍ക്കാറിെൻറ മുഖഛായയാണെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള മികച്ച സൗകര്യങ്ങളുമുള്ള കെട്ടിടമാണ് നിർമിച്ചത്. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗം, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍. ഉഷാകുമാരി, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ല പഞ്ചായത്തംഗം എം. ജലീല്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോന്‍ അഷ്റഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പറമ്പില്‍പാലം നിസാര്‍, എം. അല്‍ത്താഫ്, ജലജകുമാരി, പഞ്ചായത്തംഗം പ്രദീപ് വി. കൃഷ്ണന്‍, തഹസില്‍ദാര്‍ ജി.കെ. സുരേഷ്കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story