Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:05 AM GMT Updated On
date_range 16 March 2018 5:05 AM GMTനഗരൂർപാലം^താഴൂർ റോഡ് നവീകരണത്തിന് തുടക്കമായി
text_fieldsbookmark_border
നഗരൂർപാലം-താഴൂർ റോഡ് നവീകരണത്തിന് തുടക്കമായി കിളിമാനൂർ: നഗരൂർ പഞ്ചായത്ത് നഗരൂർപാലം-താഴൂർ റോഡിെൻറ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. നിർമാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൽ. ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗം ഹരികൃഷ്ണൻ നായർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി. സുഗതൻ, പഞ്ചായത്തംഗങ്ങളായ എൻ. ചന്ദ്രശേഖരൻ നായർ, രേവതി, ലോക്കൽ സെക്രട്ടറി എം. ഷിബു, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാഹുൽ ഹമീദ്, ബി. ജയിൻ തുടങ്ങിയവർ സംസാരിച്ചു. വാർഡംഗം എ. ഷിബാന സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story