Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറിലേക്ക്...

സർക്കാറിലേക്ക് പണമടയ്​ക്കാൻ ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പണം അടയ്ക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമായ ഇ--ട്രഷറിയിൽ ഇനി മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കും. പുതിയ സംവിധാനത്തി​െൻറ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. ട്രഷറി ഇടപാടുകൾ കൂടുതൽ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതി​െൻറ ഭാഗമായിട്ടാണ് ഇ--ട്രഷറി സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ ഇൻറർനെറ്റ് ബാങ്ക് സൗകര്യമുള്ളവർക്കു മാത്രമേ ഇ-ട്രഷറി വഴി ഓൺലൈനായി പണം അടയ്ക്കാൻ സാധിച്ചിരുന്നുള്ളൂ. ഇനി മുതൽ ഏത് ബാങ്കി​െൻറ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുളളവർക്കും ഇതുവഴി പണം അടയ്ക്കാം. സർക്കാറിലേക്ക് പണം അടയ്ക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലായ ഇ-ട്രഷറി (www.etreasury.kerala.gov.in) വഴി കാർഡ് പേമ​െൻറ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഇടപാടുകാർക്ക് പണമടച്ച് അപ്പോൾ തന്നെ ചെലാൻ കൈപ്പറ്റാം. ഇതോടുകൂടി ഇൻറർനെറ്റ് ബാങ്കിങ്, ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളുടെ ബ്രാഞ്ചുകൾ, സംസ്ഥാനത്തെ ട്രഷറി കൗണ്ടറുകൾ. അക്ഷയ കേന്ദ്രങ്ങൾ എന്നിവ കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയും സർക്കാറിലേക്ക് പണമടയ്ക്കാൻ കഴിയും. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story