Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരപ്പാലം^മുട്ടട ഗതാഗതം...

മരപ്പാലം^മുട്ടട ഗതാഗതം പുനഃസ്ഥാപിക്കാൻ എം.എൽ.എയുടെ ഇടപെടൽ

text_fields
bookmark_border
തിരുവനന്തപുരം: ജല അതോറിറ്റിയുടെ െഡ്രയിനേജ് പൈപ്പിടൽ ജോലി നിമിത്തം ഗതാഗതം തടസ്സപ്പെട്ട മരപ്പാലം -മുട്ടട റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനായി പദ്ധതി പ്രവർത്തനങ്ങൾ കെ. മുരളീധരൻ എം.എൽ.എ സന്ദർശിച്ചു. വാട്ടർ അതോറിറ്റിയിലെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. പൈപ്പിടൽ ജോലി ഏപ്രിലിൽ തന്നെ പൂർത്തിയാക്കാനാകുമെന്ന് ഡ്രെയിനേജ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകി. ജോലി തീർന്നാലുടൻ റോഡ് നിർമാണം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം നടത്താൻ എം.എൽ.എ നിർദേശം നൽകി. ബി.എം ബി.സി രീതിയിൽ 1.82 കോടി ചെലവിൽ റോഡ് ടാർ ചെയ്യുന്നതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് എം.എൽ.എ വിശദീകരിച്ചു. വാട്ടർ അതോറിറ്റി -പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് റോഡ് ഉടൻ തന്നെ ഗതാഗതയോഗ്യമാക്കുന്നതിന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന് തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ പി.ജി കോഴ്സിനുള്ള സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെയുള്ള സർക്കാർ ഡോക്ടർമാർ വെള്ളിയാഴ്ച കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുമെന്ന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോ. ജന. സെക്രട്ടറി ഡോ. വി. ജിതേഷും സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഉൗഫും വാർത്തകുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story