Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:05 AM GMT Updated On
date_range 16 March 2018 5:05 AM GMTകുടിവെള്ളപദ്ധതികളുടെ പുരോഗതി വിലയിരുത്തി
text_fieldsbookmark_border
കോവളം: മണ്ഡലത്തിലെ കുടിവെള്ളപദ്ധതികളെക്കുറിച്ച് എം. വിൻസെൻറ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. മണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കുടിവെള്ളപദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. കുടിശ്ശിക വരുത്തിയതിനാൽ പമ്പ് ഹൗസുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് കുടിവെള്ള വിതരണത്തെ ബാധിച്ചു. ഈ പ്രശ്നത്തിന് എത്രയുംവേഗം പരിഹാരംകാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ജലസേചന, വൈദ്യുതി മന്ത്രിമാരുടെ ഇടപെടൽ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിലവിലെ കുടിവെള്ള വിതരണ പദ്ധതികളെകുറിച്ച് വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ജലവിതരണ വകുപ്പ് മാനേജിങ് ഡയറക്ടറുടെ ഓഫിസിൽ നടന്ന യോഗത്തിൽ എം.ഡി ഷൈനാമോൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story