Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദ്രജാല പരിശീലനവും...

ഇന്ദ്രജാല പരിശീലനവും നൈപുണ്യ വികസന ക്ലാസും

text_fields
bookmark_border
തിരുവനന്തപുരം: ജീവിതവിജയം നേടാൻ അവധിക്കാലത്ത് മജീഷ്യൻ ഗോപിനാഥ് മുതുകാടി​െൻറ നേതൃത്വത്തിൽ പൂജപ്പുര മാജിക് അക്കാദമിയിൽ കുട്ടികൾക്ക് ഇന്ദ്രജാല പരിശീലനവും ജീവിത നൈപുണ്യ വികസന ക്ലാസും സംഘടിപ്പിക്കും. 10 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജാലത്തോടൊപ്പം ഉത്തരവാദിത്ത ബോധത്തോടെ ഉത്തമ പൗരനായി വളർന്നുവരുന്നതിനുള്ള പ്രത്യേക മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കും. ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കുന്ന ക്ലാസുകൾ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അക്കാദമിയുടെ പൂജപ്പുരയിലെ മാജിക് അക്കാദമി ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 9446078535, 9447768535, 0471 2358910.
Show Full Article
TAGS:LOCAL NEWS 
Next Story