Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:23 AM GMT Updated On
date_range 2018-03-15T10:53:59+05:30ദേ ഒരുതുള്ളിയില്ല, കുടിവെള്ളം
text_fieldsആറ്റിങ്ങല്‍: മണനാക്കില്‍ കുടിവെള്ളമില്ല, ജനം ദുരിതത്തില്‍. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറിെൻറ വാര്‍ഡുകൂടിയായ 14-ാം വാര്‍ഡില്‍ പെരുങ്കുളം, മണനാക്ക്, ആല്‍ത്തറക്കാട് മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. 50 ഓളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. കിണറുകളില്‍ ജലനിരപ്പ് താഴുകയും ജലസ്രോതസ്സുകള്‍ വരളുകയും ചെയ്തപ്പോള്‍ പ്രദേശവാസികളുടെ ഏക ആശ്രയം ജലഅതോറിറ്റിയുടെ പൈപ്പ് ലൈനായിരുന്നു. എന്നാല്‍, പൈപ്പ് ലൈനില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ജലം ലഭിക്കുന്നത്. നിലവില്‍ അതും ഇല്ലാത്ത അവസ്ഥയാണ്. ദിവസങ്ങളോളം ജലം ലഭിക്കാതായതോടെ പ്രദേശവാസികള്‍ സംഘടിച്ച് ജലഅതോറിറ്റി ഓഫിസിലെത്തി പരാതിപറഞ്ഞിരുന്നു. അന്ന് 15 മിനിറ്റ് നേരം ജലം ലഭിച്ചു. ഇതിനു ശേഷം കുടിവെള്ളം ലഭിച്ചിട്ടില്ല. പൈപ്പുലൈന്‍ നോക്കുകുത്തിയായി മാറുകയും ജലലഭ്യത ഇല്ലാതെതന്നെ ബിൽ അടയ്ക്കേണ്ട സ്ഥിതിയുമാണുള്ളത്. റീഡിങ്ങില്‍ പൂജ്യം കാണിച്ചിട്ടുള്ളവര്‍ക്കും 500 രൂപയുടെവരെ ബിൽ നല്‍കിയതായും പറയുന്നു. ഇതിനെ ചോദ്യം ചെയ്തവരോട് ഓഫിസുമായി ബന്ധപ്പെടാനായായിരുന്നു റീഡര്‍മാരുടെ മറുപടി. പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി അധികൃതർ തിരിഞ്ഞുനോക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം സന്ദർഭമുണ്ടാകുേമ്പാൾ ടാങ്കര്‍ ലോറിയിൽ ജലമെത്തിച്ചിരുന്നു. ഇൗ വര്‍ഷം അതും ഉണ്ടായിട്ടില്ല.
Next Story