Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗി ആദിത്യനാഥ്...

യോഗി ആദിത്യനാഥ് രാജിവെക്കണം ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
യോഗി ആദിത്യനാഥ് രാജിവെക്കണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: സ്വന്തം തട്ടകത്തില്‍ ബി.ജെ.പിയുടെ ദയനീയ പരാജയം മുഖവിലക്കെടുത്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രിയുടെ ഗോരഖ്പൂരില്‍ മാത്രമല്ല ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും ബി.ജെ.പി പരാജയപ്പെട്ടത് യു.പി ജനത ബി.ജെ.പിയെ കൈയൊഴിയുന്നു എന്നാണ് വ്യക്തമാക്കുന്നത്. മായാവതിയുടെ ബി.എസ്.പിയും അഖിലേഷി​െൻറ എസ്.പിയും ഒത്തുചേര്‍ന്നത് മതേതരപക്ഷത്തി​െൻറ വിജയത്തിന് കാരണമായി. ബിഹാറിലെ ആർ.ജെ.ഡി വിജയവും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. വിശാല മതേതരസഖ്യം രാജ്യത്ത് രൂപപ്പെട്ടാല്‍ സംഘ്പരിവാര്‍ ശക്തികളെ അനായാസം പരാജയപ്പെടുത്താമെന്ന യു.പിയും ബിഹാറും നല്‍കുന്ന സന്ദേശം കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള എല്ലാ മതേതരകക്ഷികളും പാഠമായെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story