Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:17 AM GMT Updated On
date_range 15 March 2018 5:17 AM GMTഇറാന് ജയിലിലകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികള്‍ തിരികെ നാട്ടിലെത്തി
text_fieldsbookmark_border
ആറ്റിങ്ങല്‍: മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് . അഞ്ചുതെങ്ങ് കുളച്ചവിളാകത്ത് ജസ്റ്റിന് ബാബു, മനു, ജസ്റ്റിന് പൗളി എന്നിവരാണ് നാട്ടിലെത്തിയത്. യു.എ.ഇയില്‍ ആയിരുന്ന ഇവര്‍ ദുബൈ തീരത്ത് മത്സ്യബന്ധന തൊഴില്‍ ചെയ്തുവരുകയായിരുന്നു. നാലു മാസം മുമ്പ് ശക്തമായ കാറ്റില്‍പെട്ട് ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഇറാന് അതിര്ത്തിക്കുള്ളില്പെട്ടു. ഇറാന് സൈന്യത്തിെൻറ പിടിയിലായ ഇവരെ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ജയിലിലടച്ചു. തുടര്‍ന്ന്, ബന്ധുക്കള്‍ ഡോ. എ. സമ്പത്ത് എം.പി മുഖാന്തരം വിദേശകാര്യമന്ത്രാലയം വഴി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് മോചനം സാധ്യമായത്. കഴിഞ്ഞ ദിവസം ജയില്‍മോചിതരായ ഇവര്‍ ബുധനാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story