Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:17 AM GMT Updated On
date_range 2018-03-15T10:47:59+05:30പത്തനാപുരത്ത് ശക്തമായ കാറ്റിൽ റബർമരം തലയിൽവീണ് വീട്ടമ്മ മരിച്ചു
text_fieldsപത്തനാപുരം: ശക്തമായ കാറ്റിൽ റബർ മരം തലയില്‍വീണ് വീട്ടമ്മ മരിച്ചു. മാങ്കോട് മുള്ളൂർനിരപ്പ് ആനന്ദവിലാസത്തിൽ ജാനകിയാണ് (59) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. സമീപവാസികളായ നാലുപേർക്കൊപ്പം സ്റ്റേറ്റ് ഫാമിങ് കോർപറേഷെൻറ അഞ്ചുമുക്ക് ഭാഗത്ത് റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. ശക്തമായ കാറ്റിനെതുടർന്ന് റബർ മരം പകുതിെവച്ച് ഒടിഞ്ഞ് ജാനകിയുടെ ദേഹത്തുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. തലപൊട്ടി ചോരവാർന്ന ജാനകിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഫാമിങ് കോർപറേഷനിൽ ടാപ്പിങ് തൊഴിലാളിയായിരുന്ന ജാനകി കഴിഞ്ഞവർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്. മക്കൾ: പ്രസാദ്, പരേതനായ ബൈജു, ആനന്ദവല്ലി.
Next Story