Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശുവണ്ടി ഫാക്ടറികൾ...

കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം ^സി.ഐ.ടി.യു

text_fields
bookmark_border
കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണം -സി.ഐ.ടി.യു തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ്. ആനത്തലവട്ടം ആനന്ദ​െൻറ അധ്യക്ഷതയിൽ യോഗം ചേർന്ന യോഗമാണ് ആവശ്യമുന്നയിച്ചത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾ മിക്കവയും അടഞ്ഞുകിടക്കുകയാണ്. തോട്ടണ്ടി ലഭിക്കാത്തതാണ് പ്രധാന കാരണം. ഫാക്ടറികൾ അടച്ചിട്ട കാരണം, തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. പാവപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര ദുരിതാശ്വാസം നൽകണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story