Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമാണം...

നിർമാണം നിർത്തിവെക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ്

text_fields
bookmark_border
വിളപ്പിൽ: പുതുതായി നിർമിച്ച കുണ്ടമൺകടവ് പാലത്തി​െൻറ അപ്രോച്ച് റോഡിനോട് ചേർത്ത് സ്വകാര്യവ്യക്തി ബഹുനില മന്ദിരം നിർമിക്കുന്നു. നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ്. അവഗണിച്ച് കെട്ടിടം ഉടമ. പാലത്തി​െൻറ അപ്രോച്ച് റോഡിൽനിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള കെട്ടിട നിർമാണത്തിനെതിരെ വിളപ്പിൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പേയാട് കാർത്തികേയ​െൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അംഗങ്ങൾ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. അപ്രോച്ച് റോഡ് കൈയേറിയ ശേഷം പാലത്തി​െൻറ തൂണുകളോട് ചേർത്താണ് ഇപ്പോൾ രണ്ടാംനിലയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒന്നാംനില പൂർത്തിയായശേഷം രണ്ടാംനിലയുടെ പണിനടക്കുന്ന വേളയിലാണ് പഞ്ചായത്ത് നിർമാണം തടഞ്ഞ് നോട്ടീസ് നൽകിയത്. പഞ്ചായത്തിൽനിന്ന് ഒരു അനുമതിയും വാങ്ങിയിട്ടിെല്ലന്നും നിയമപ്രകാരം ഈ പ്രദേശത്ത് അപ്രോച്ച് റോഡിൽനിന്ന് മൂന്ന് മീറ്റർ മാറിയെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ എന്നും പ്രസിഡൻറ് എൽ. വിജയരാജ് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story