Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:11 AM GMT Updated On
date_range 15 March 2018 5:11 AM GMTസ്കൂൾ വാർഷികം
text_fieldsbookmark_border
കണിയാപുരം: പ്രകൃതി വിഭവങ്ങളും നീർത്തടങ്ങളും നശിച്ചുപോകാതെ നിലനിർത്തുന്നതിൽ വിദ്യാർഥികൾ തങ്ങളുടേതായ പങ്ക് വഹിക്കണമെന്ന് കവിയും എഴുത്തുകാരനുമായ വിഭു പിരപ്പൻകോട്. കണിയാപുരം ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തിെൻറ സമാപനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം അണ്ടൂർക്കോണം പഞ്ചായത്ത് വൈ. പ്രസി. പൊടിമോൻ അഷ്റഫ് നിർവഹിച്ചു. സ്കൂൾ ലീഡർ മനീഷ്.എം അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പുഷ്കലാമ്മാൾ ആമുഖപ്രഭാഷണം നിർവഹിച്ചു. ജല സംരക്ഷണം, ലഹരിമുക്തി തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നാടകം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story