Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:11 AM GMT Updated On
date_range 15 March 2018 5:11 AM GMTപുസ്തക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാല ഗവേഷകനും ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗവുമായ ഷിജൂഖാെൻറ കവിതാസമാഹാരം 'മാലേഗാവിലെ കൂട്ടുകാരൻ' പ്രകാശനം ചെയ്തു. കാര്യവട്ടം കാമ്പസിൽ നടന്ന മലയാള വിഭാഗം ദേശീയ സെമിനാർ വേദിയിൽ കുരീപ്പുഴ ശ്രീകുമാർ പ്രകാശനം നിർവഹിച്ചു. ഗവേഷക വിദ്യാർഥി കൃഷ്ണ അരവിന്ദ് ആദ്യപ്രതി സ്വീകരിച്ചു. 'കവിതയുടെ മതം' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ സെമിനാർ കോഒാഡിനേറ്റർ ഡോ. എം. സിദ്ദീഖ്, കവികളായ അനിത തമ്പി, അൻവർ അലി, ഡോ. ചായം ധർമരാജൻ, സുമേഷ്കൃഷ്ണൻ, എസ്. സരസ്വതി, അജിരാജൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി. അംഗം എൻ.എസ്. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story