Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:08 AM GMT Updated On
date_range 2018-03-15T10:38:59+05:30സർക്കാറിെൻറ രണ്ടാം വാർഷികം; ഒരു മാസം നീളുന്ന പരിപാടി ഭക്ഷ്യഭദ്രത: കരട് നിയമാവലി അംഗീകരിച്ചു, നാട്ടികയിൽ ഫയർ സ്റ്റേഷൻ, ധനകാര്യ കമീഷന് 14 തസ്തിക
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിെൻറ രണ്ടാംവാർഷികം മേയ് ഒന്നുമുതൽ 31 വരെ ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലും മണ്ഡലാടിസ്ഥാനത്തിൽ ആഘോഷം സംഘടിപ്പിക്കും. വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാർഷികത്തോടനുബന്ധിച്ച് നടത്തും. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാർക്ക് ജില്ലകളിൽ ആഘോഷത്തിെൻറ ചുമതല നൽകാനും തീരുമാനിച്ചു. *സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന് തയാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയിൽ ഉൾപ്പെടാത്തവരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം, സംസ്ഥാന ഭക്ഷ്യകമീഷെൻറ രൂപവത്കരണം തുടങ്ങിയവ ഇതിെൻറ ഭാഗമായി വരും. *നാട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കും. ഇതിനായി ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. *15ാം ധനകാര്യ കമീഷൻ സെൽ രൂപവത്കരിക്കുന്നതിന് 14 തസ്തികകൾ സൃഷ്ടിക്കും.
Next Story