Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:35 AM GMT Updated On
date_range 2018-03-14T11:05:59+05:30നിക് ഉട്ടും റസൂൽ പൂക്കുട്ടിയും ഒാച്ചിറയിലെത്തി
text_fieldsഓച്ചിറ: വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക് ഉട്ടും ഒാസ്കർ അവാർഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിയും ഓച്ചിറയിലെത്തി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെെയത്തിയ ഇരുവരും പരബ്രഹ്മ ക്ഷേത്രത്തെ പറ്റി ചോദിച്ചറിഞ്ഞു. തുടർന്ന് ശാന്തിവനമായ ഒണ്ടിക്കാവിലുമെത്തി. ഇവിടെ പുള്ളുവൻ പാട്ടും പുള്ളോര്ക്കുടത്തിെൻറയും വീണയുടെയും നാദവും ഇരുവരെയും ആകര്‍ഷിച്ചു. പടനിലത്തെ കാഴ്ചകൾ നിക് ഉട്ട് കാമറയിൽ പകർത്തുകയും ചെയ്തു. തിരുവാഭരണ ഘോഷയാത്ര ചവറ: കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയ വിളക്കുത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച ഉച്ചക്ക് മൂന്നിന് നടക്കും. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന് അലങ്കരിച്ച വാഹനത്തിൽ പുറപ്പെടുന്ന ഘോഷയാത്രക്ക് ദേശീയപാതയോട് ചേർന്ന വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളും ഭക്തരും നിറപറകൾ സമർപ്പിച്ച് വരവേൽക്കും.
Next Story