Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:29 AM GMT Updated On
date_range 2018-03-14T10:59:59+05:30സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തണം
text_fieldsചക്കുവള്ളി: മുസ്ലിംകൾക്ക് സർക്കാർ സർവിസിൽ അർഹമായ ഉദ്യോഗപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തണമെന്ന് നാഷനൽ മുസ്ലിം വനിത കൗൺസിൽ ചക്കുവള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. എൽ. ജീജ അധ്യക്ഷതവഹിച്ചു. നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പോരുവഴി സലാം, അർത്തിയിൽ അൻസാരി, തോപ്പിൽ ബദറുദീൻ, എ. മുഹമ്മദ് കുഞ്ഞ്, അഷ്റഫ് സഫ, മാലുമ്മേൽ സലിം, ഇ. നുജും, എസ്. ഷാമില, ജെ. ആബിത, ജെ. ഹസീന, എസ്. ഷംല, എസ്. ഹസീന, എ. സഹ്ദി, എ. ഷഹുബാനത്ത്, എസ്. മുബീന, ജെ. ഹസീന, എ. റെജുല, എസ്. സബീന, എം. സലീനാബീവി, ഹുസൈബ എന്നിവർ സംസാരിച്ചു. കൃഷിഭവനുകള്‍ ഉപരോധിക്കും കരുനാഗപ്പള്ളി: കര്‍ഷക പെന്ഷന് കുടിശ്ശിക തീര്‍ത്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ എല്ലാ കൃഷിഭവനുകളും ഉപരോധിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാര്‍ദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം മുനമ്പത്ത് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് എന്‍. സുഭാഷ്ബോസ് അധ്യക്ഷതവഹിച്ചു. സതീശന്, കുട്ടപ്പന്‍പിള്ള, സലീംകുമാര്‍, ബ്രഹ്മാനന്ദന്, ശിവദാസന്‍, സലാംപുള്ളിയില്, ജയശ്രീ, രാമചന്ദ്രന്, വി.കെ. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Next Story