Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:27 AM GMT Updated On
date_range 14 March 2018 5:27 AM GMTപുനലൂർ നഗരസഭയിൽ 43.28 കോടിയുടെ വികസനപദ്ധതി
text_fieldsbookmark_border
പുനലൂർ: നഗരസഭയിൽ 43,28,19000 രൂപ അടങ്കൽ കണക്കാക്കുന്ന വികസനപദ്ധതികൾ ആവിഷ്കരിച്ചു. വികസനസെമിനാർ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ അധ്യക്ഷതവഹിച്ചു. കൗൺസിലർ സുരേന്ദ്രനാഥ തിലകൻ സ്വാഗതം പറഞ്ഞു. വികസന സ്ഥിരംസമിതി അധ്യക്ഷൻ വി. ഓമനക്കുട്ടൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. മുനിസിപ്പൽ സെക്രട്ടറി എ.എസ്. നൈസാം പദ്ധതി അവലോകനം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, അംജത് ബിനു, ലളിതമ്മ, സാബു അലക്സ്, ആസൂത്രണസമിതി അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു. അനധികൃത ടാക്സികൾ നിയന്ത്രിക്കണം പുനലൂർ: റെൻറ് എ കാറുകളും കള്ള ടാക്സികളും നിയന്ത്രിക്കാൻ നടപടി വേണമെന്ന് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ പുനലൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പുനലൂർ സി.ഐ ബിനു വർഗീസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ്.ഐ ജെ. രാജീവ്, ജില്ല പ്രസിഡൻറ് സലീം, സെക്രട്ടറി ഗിരികൃഷ്ണൻ, ശ്യംകുമാർ, മനീഷ് മോഹനൻ, കബീർകുട്ടി, അനീഷഡ് മുരുകൻ, അബ്ദുൽറഹീം, ചന്ദ്രൻ, സിജോ, ജയൻ, ജഗൻനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story