Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈക്കൂലി: അസി....

കൈക്കൂലി: അസി. എൻജിനീയർക്ക്​ ഉപാധികളോടെ ജാമ്യം

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ ഫോർട്ട് സോണൽ ഓഫിസിൽ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലായ അസിസ്റ്റൻറ് എൻജിനീയർക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് അസിസ്റ്റൻറ് എൻജിനീയർ ശിശുപാലന് കോടതി ജാമ്യം അനുവദിച്ചത്. 15 ദിവസമായി ഇയാൾ റിമാൻഡിലാണ്. ജാമ്യ ഹരജിയിൽ വാദം പൂർത്തിയായെങ്കിലും വിധി പറയുന്നത് മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ശിശുപാല​െൻറ ജാമ്യാപേക്ഷയിൽ വാദം പരിഗണിച്ചപ്പോൾ തന്നെ വിജിലൻസ് ശക്തമായി അതിനെ എതിർത്തിരുന്നു. ശിശുപാലനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കോടതിയിൽ നടത്തിയ നാടകങ്ങൾ വിജിലൻസ് കോടതിയെയും ചൊടിപ്പിച്ചിരുന്നു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി അജിത് കുമാറിേൻറതാണ് ഉത്തരവ്. കോർപറേഷൻ സോണൽ ഓഫിസിൽ കോർപറേഷൻ കരാറുകാരൻ ലോറൻസി​െൻറ പക്കൽനിന്ന് പണം വാങ്ങുന്നതിനിെടയാണ് അസിസ്റ്റൻറ് എൻജിനീയർ പിടിയിലായത്. വലിയതുറ കുരിശ്ശടിക്ക് സമീപമുള്ള നടപ്പാതയിൽ പൂർത്തീകരിച്ച ഇൻറർലോക് യൂനിറ്റി​െൻറ 4.25 ലക്ഷം രൂപയുടെ ബിൽ മാറിയെടുക്കാൻ ചെന്നപ്പോൾ ശിശുപാലൻ ലോറൻസിൽ നിന്ന് കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് വിജിലൻസ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story