Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:17 AM GMT Updated On
date_range 2018-03-14T10:47:57+05:30അഞ്ചാംക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവം അധ്യാപകനെ സസ്പെൻഡ് ചെയ്തു
text_fieldsപാറശ്ശാല: നോട്ട് എഴുതിയിെല്ലന്നാരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പാറശ്ശാല ഇവാൻസ് സ്കൂൾ യു.പി വിഭാഗം അധ്യാപകൻ ഷൈൻലാലിനെയാണ് മാനേജ്മെൻറ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മലയാളം അധ്യാപകനായ ഷൈൻലാൽ നോട്ട് എഴുതാത്തതിൽ ക്ഷുഭിതനായി വിദ്യാർഥിയെ പിടിച്ചു തള്ളുകയായിരുന്നു. ഇതിെൻറ ആഘാതത്തിൽ തല ചുവരിലടിച്ച് പരിക്കേറ്റ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്, രക്ഷാകർത്താക്കൾ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂളിനു മുന്നിൽ ഉപരോധസമരം നടത്തി. സംഭവത്തിൽ അധ്യാപകനെതിരെ പട്ടിക ജാതി സംരക്ഷണ നിയമമനുസരിച്ച് കേസെടുക്കണമെന്ന് പട്ടികജാതി മതേതര സമത്വസമാജവും പട്ടികജാതി മതേതര സമത്വ സമിതി സംഘടനയും ആവശ്യപ്പെട്ടു.
Next Story