Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:12 AM GMT Updated On
date_range 14 March 2018 5:12 AM GMTഭാരത് ജ്യോതി അവാർഡ് സ്പീക്കർ ശ്രീരാമകൃഷ്ണന്
text_fieldsbookmark_border
തിരുവനന്തപുരം: 2018ലെ ഭാരത് േജ്യാതി അവാർഡിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തെരെഞ്ഞടുത്തു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇൻറർനാഷനൽ ഫ്രണ്ട് ഷിപ് സൊസൈറ്റി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യൻ വ്യക്തിത്വങ്ങൾക്ക് അവരുടെ ശ്രദ്ധേയമായ സംഭാവനകൾ മുൻനിർത്തി വർഷംതോറും നൽകുന്ന പുരസ്കാരമാണ് ഭാരത് ജ്യോതി അവാർഡ്. 1000 ഭരണഘടന ക്ലാസുകൾ, ഡിജിറ്റൽ അസംബ്ലി, ഹരിത നിയമസഭ, സോളാർ നിയമസഭ, നിയമനിർമാണ പ്രക്രിയയിൽ ബഹുജന പങ്കാളിത്തം തുടങ്ങി സ്പീക്കർ എന്ന നിലയിൽ നടത്തിയിട്ടുള്ള പദ്ധതികളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 26ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ശിവരാജ് പാട്ടീൽ മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story