Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രകൃതിവിരുദ്ധ പീഡനം;...

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പാലോട്: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഇടിഞ്ഞാർ വിട്ടിക്കാവ് ശരണാലയത്തിൽ ശരത്താണ് (24) പിടിയിലായത്. ബന്ധു കൂടിയായ കുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇയാൾ പീഡിപ്പിച്ചുവരുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. കുട്ടിയിൽ മാനസിക ശാരീരികാസ്വസ്ഥതകൾ തിരിച്ചറിഞ്ഞ രക്ഷാകർത്താക്കൾ ആശുപത്രിയിലെത്തിക്കുകയും പാലോട് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ഒളിവിൽ പോയ ശരത്തിനെ പാലോട്ടെ വനമേഖലയിൽനിന്ന് ഇൻസ്പെക്ടർ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ എസ്. അഷ്റഫ്, ഭുവനേന്ദ്രൻ നായർ, ഹുസൈൻ, എ.എസ്.ഐ അൻസാരി, സി.പി.ഒ മാരായ നവാസ്, പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story