Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:35 AM GMT Updated On
date_range 2018-03-13T11:05:59+05:30ചവറയിലെ വീടുകയറി അക്രമം; നാല് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ
text_fieldsചവറ: പയ്യലക്കാവിൽ വീടുകയറി യുവാവിനെയും ബന്ധുവായ സ്ത്രീയെയും അക്രമിച്ച സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ചവറ പൊലീസ് പിടികൂടി. തൊടിയൂർ കല്ലേലിഭാഗം വേങ്ങര വിഷ്ണുഭവനത്തിൽ വിഷ്ണു (24), വേങ്ങര ആർ.എസ്. നിവാസിൽ ശ്യാമപ്രസാദ് (25), ചെറുതിട്ടയിൽ സുവർണകുമാർ (40), വേങ്ങര തെക്ക് മഹേഷ് ഭവനത്തിൽ മഹേഷ് (30) എന്നിവരാണ് പിടിയിലായത്. ചവറയിലെ പയ്യലക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗീത എന്ന സ്ത്രീയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇവർ അടങ്ങിയ സംഘം നടത്തിയ അക്രമത്തിൽ ഗീതക്കും (42) സഹോദരി പുത്രനായ തൊടിയൂർ അംബേദ്കർ കോളനിയിൽ രാഹുലി (23)നും പരിക്കേറ്റിരുന്നു. പത്തോളം പേരടങ്ങിയ സംഘം ഇരുമ്പുവടി കൊണ്ട് രാഹുലിെൻറ കൈകാലുകൾ അടിച്ചുതകർക്കുകയും വടിവാൾകൊണ്ട് വെട്ടുകയും ചെയ്തു. തൊടിയൂരിലെ അംബേദ്ക്കർ ഗ്രാമത്തിൽ നിരവധി പ്രവർത്തകർ അടുത്തിടെ ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നിരുന്നു. അന്ന് മുതൽ നടക്കുന്ന അക്രമണ പരമ്പരയുടെ തുടർച്ചയായിരുന്നു ചവറയിൽ നടന്നത്. അക്രമണം ഭയന്ന് ചവറയിൽ അഭയം തേടിയ രാഹുലും ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നിരുന്നു. ഇതിെൻറ പ്രതികാരമായാണ് വീട് കയറി അക്രമിച്ചത്. ചവറ എസ്.എച്ച്.ഒ ബി. ഗോപകുമാർ, എസ്.ഐ ജയകുമാർ, ഗ്രേഡ് എസ്.ഐമാരായ ആനന്ദൻ, സുനിൽ, എസ്.സി.പി.ഒ ഗോപാലകൃഷ്ണപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Next Story