Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളുടെ അവധിക്കാല...

കുട്ടികളുടെ അവധിക്കാല ക്യാമ്പ്​ ഏപ്രിൽ നാലുമുതൽ

text_fields
bookmark_border
തിരുവനന്തപുരം: േകരള ഗാന്ധി സ്മാരകനിധി തൈക്കാട് ഗാന്ധിഭവൻ അങ്കണത്തിൽ ഏപ്രിൽ നാലിന് അഞ്ച് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് 'കളിക്കൂട്ടായ്മയും' 13 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 'യുവശാക്തീകരണ' പരിപാടിയും ആരംഭിക്കും. ഫോൺ: 0471 2321786, 9847319828. ഐക്യദാർഢ്യ പ്രകടനം ഇന്ന് തിരുവനന്തപുരം: അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ മഹാരാഷ്്ട്രയിലെ കർഷകർ നടത്തുന്ന ലോങ്മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘം ജില്ലയിൽ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പ്രകടനവും പൊതുയോഗവും നടത്തും. തിരുവനന്തപുരത്ത് മണക്കാട് കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻ നായരും കഴക്കൂട്ടത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് എം. വിജയകുമാറും കുടപ്പനക്കുന്നിൽ ജില്ല പ്രസിഡൻറ് വി.എസ് പത്മകുമാറും വെഞ്ഞാറമൂട്ടിൽ ഡി.കെ. മുരളി എം.എൽ.എയും പൊതുയോഗം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story