Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യോമസേനയുടെ...

വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് തുടക്കം

text_fields
bookmark_border
ശംഖുംമുഖം: വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമായി. അഞ്ച് ദിവസം നീളുന്ന അഭ്യാസപ്രകടനങ്ങൾക്ക് തിങ്കളാഴ്ച രാവിലെ ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷനിലാണ് തുടക്കമായത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, യു.എ.ഇ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വ്യോമസേനയുമായി സഹകരിച്ച് നടത്തുന്ന ആദ്യ വ്യോമാഭ്യാസ പ്രകടനമാണ്. ദുരന്തനിവാരണ സംവിധാനങ്ങളിലെ വിവിധവശങ്ങൾ കോർത്തിണക്കിയ പ്രകടനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അയൽരാജ്യങ്ങളുമായി സഹവർത്തിത്വത്തിലുള്ള പ്രവർത്തനരീതി രാജ്യം ആഗ്രഹിക്കുന്നതി​െൻറ ഭാഗമായി 'സഹാനുഭൂതി' എന്ന അർഥം വരുന്ന 'സംവേദന' എന്ന പേരാണ് വ്യോമാഭ്യാസത്തിന് നൽകിയിരിക്കുന്നത്. ദുരന്തനിവാരണത്തിന് വേണ്ട തയാറെടുപ്പുകൾ എങ്ങനെ നടത്താം എന്നെല്ലാം ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ഭൂകമ്പം, വെള്ളപ്പൊക്കം, തീപിടിത്തം എന്നീ അവസരങ്ങളിൽ വ്യോമസേന അവലംഭിക്കേണ്ട രക്ഷാപ്രവർത്തന രീതിയുടെ പ്രത്യക്ഷത്തിലുള്ള പ്രകടനമാകുമെന്ന് വ്യോമസേന അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story