Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:11 AM GMT Updated On
date_range 2018-03-13T10:41:59+05:30ബസ് യാത്രക്കിടെ സ്ത്രീകളുടെ ബാഗിൽനിന്ന് 14,000 രൂപ നഷ്ടപ്പെട്ടു
text_fieldsകരുനാഗപ്പള്ളി: സ്വകാര്യ ബസിൽ യാത്ര ചെയ്യവെ വനിത ഡോക്ടറുടെയും മറ്റൊരു യാത്രക്കാരിയുടെയും ബാഗിൽ സൂക്ഷിച്ചിരുന്ന 14,000 രൂപ നഷ്ടപ്പെട്ടു. കരുനാഗപ്പള്ളിയിൽനിന്ന് മണപ്പള്ളി വഴി പന്തളത്തേക്ക്പോയ അനീസാമോൾ എന്ന ബസിൽ യാത്ര ചെയ്തവരുടെ ബാഗിൽനിന്നാണ് പണം നഷ്ടമായത്. തിങ്കളാഴ്ച ഉച്ചക്ക് 12.45നായിരുന്നു സംഭവം. പുതിയകാവിൽനിന്ന് ബസിൽ കയറിയ ഡോക്ടറും മറ്റൊരു സ്ത്രീയും തൊട്ടടുത്ത റെയിവേ ഗേറ്റിന് സമീപം ബസ് എത്തി ടിക്കറ്റ് എടുക്കാൻ ബാഗ് തുറന്നപ്പോഴാണ് ബാഗിെൻറ സിപ് തുറന്നുകിടക്കുന്നത് കണ്ടത്. ഇരുവരുടെയും പണവും നഷ്ടപ്പെട്ടിരുന്നു. ഡോക്ടറുടെ 12,000 രൂപയും മറ്റൊരു യാത്രക്കാരിയുടെ 2000 രൂപയുമാണ് നഷ്ടപ്പെട്ടത്. ബസിൽ നിന്ന് രണ്ട് സ്ത്രീകൾ റെയിൽവേ ക്രോസിന് മുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങിയിരുന്നു. കരുനാഗപ്പള്ളി പൊലീസിൽ സ്റ്റേഷനിൽ പരാതി നൽകി. കരുനാഗപ്പള്ളിയിൽ ബസ് സ്റ്റേഷനുകളിലും ബസുകളിലും വനിത പോക്കറ്റടി സംഘങ്ങൾ വിലസുന്നതായി പരാതിയുയർന്നിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രക്കിടെ സംഘർഷം; പൊലീസിനു നേരെ ആക്രമണം *െപാലീസ് ജീപ്പ് തകർത്തു; ഏഴുപേർ പിടിയിൽ ഇരവിപുരം: ക്ഷേത്രോത്സവത്തിെൻറ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനു നേരെ ആക്രമണം. െപാലീസ് ഇൻസ്പെക്ടറുടെ (സി.ഐ) ജീപ്പ് തകർക്കുകയും എസ്.ഐയെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ ഉൾെപ്പടെ ഏഴു പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തഞ്ചോളം പേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. മുണ്ടക്കൽ തെക്കേവിള ലക്ഷ്മി നഗർ 100 വിനോദ് ഭവനിൽ ബിബിൻ, ഇരവിപുരം വാളത്തുംഗൽ രാജു നിവാസിൽ നന്ദു, തെക്കേവിള പുത്തൻനട നഗർ തെങ്ങിൽ ഹരി നിവാസിൽ ഹരി എന്നിവരും പ്രായപൂർത്തിയാകാത്ത നാലുപേരുമാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി എട്ടരയോടെ മാടൻനടയിലായിരുന്നു സംഭവം. ഭരണിക്കാവ് ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര വരുന്നതിനിടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് തടയാനെത്തിയ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷൻ സംഘത്തിൽപെട്ട ഒരാളെ പിടികൂടിയപ്പോഴാണ് ജീപ്പിനു നേരെ ആക്രമണം നടന്നത്. ജീപ്പിെൻറ മുൻവശത്തെ ഗ്ലാസ് അക്രമികൾ അടിച്ചുതകർത്തു. ഈ സമയം അവിടെയെത്തിയ ഇരവിപുരം എസ്.ഐ സുജാതൻപിള്ളയെയും സംഘം ആക്രമിച്ചു. എസ്.ഐ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി കൊട്ടിയം: വsക്കേവിള ശ്രീ നാരായണ പബ്ലിക് സ്കൂളിനു സമീപത്തെ ഏലാക്കടുത്ത ആളൊഴിഞ്ഞ ഏക്കറുകളോളം വരുന്ന പുരയിടത്തിലെ പുല്ലിന് തീപിടിച്ചത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. പ്രദേശമാകെ പുക കൊണ്ട് മൂടിയതാണ് പരിഭ്രാന്തിയുണ്ടാക്കിയത്. അടുത്തുള്ള സ്കൂളിൽ എസ്.എസ്.എൽ.സി സി.ബി.എസ്.സി പരീക്ഷ നടക്കുന്ന സമയത്തായിരുന്നു പ്രദേശം പുക കൊണ്ട് മൂടിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ചവറുകളിൽ പിടിച്ച തീ കരിയിലകളിൽ പിടിച്ച ശേഷം മരങ്ങളിലേക്ക് പടരുകയായിരുന്നു. പുക സ്കൂളിലേക്ക് പടർന്നതോടെ പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും സ്കൂളിലെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീയണക്കാൻ ശ്രമം നടത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കൊല്ലത്തുനിന്ന് അസി. സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. മുഖത്തല കണിയാംതോട് ഏലായിലും രാവിലെ പത്തരയോടെ തീപിടിത്തം ഉണ്ടായി. ഫയർഫോഴ്സ് എത്തിയാണ് അവിടെയും തീയണച്ചത്.
Next Story