Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിസ്​ഥിതി മാധ്യമ...

പരിസ്​ഥിതി മാധ്യമ പുരസ്​കാരത്തിന്​ അപേക്ഷ ക്ഷണിച്ച​ു

text_fields
bookmark_border
തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി മാധ്യമ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകി 2017 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ പത്ര-ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോ പ്രക്ഷേപണം ചെയ്തതോ ആയ സൃഷ്ടികളാണ് അവാർഡിനായി പരിഗണിക്കുക. ഒാരോ വിഭാഗത്തിലും 10001 രൂപയും ശിൽപവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം മേയ് 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കുന്ന കെ.എഫ്.പി.എസ്.എ സംസ്ഥാന സമ്മേളനവേദിയിൽ വിതരണം ചെയ്യും. സൃഷ്ടികളുടെ അസലും മൂന്ന് പകർപ്പുകളും മാർച്ച് 31നകം ജനറൽ സെക്രട്ടറി കെ.എഫ്.പി.എസ്.എ സംസ്ഥാന കമ്മിറ്റി ഒാഫിസ്, മഹാത്മാലയം, തമ്പാനൂർ, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695 014 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അയക്കുക. ഫോൺ: 9961493784
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story