Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊങ്കാല അടുപ്പ്​...

പൊങ്കാല അടുപ്പ്​ ഇഷ്​ടികകൾ പാഴാക്കാതിരിക്കാൻ പദ്ധതിയുമായി ആർക്കിടെക്​റ്റുമാർ

text_fields
bookmark_border
തിരുവനന്തപുരം: നിവേദ്യംകഴിഞ്ഞ് ഭക്തർ ഉപേക്ഷിക്കുന്ന പൊങ്കാല അടുപ്പി​െൻറ ഇഷ്ടികകൾ ഫലപ്രദമായി ഉപയോഗിക്കാൻ നഗരസഭയുമായി ചേർന്ന് പദ്ധതിയൊരുക്കിയതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്റ്റ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ആർക്കിടെക്റ്റ് ലാറിബേക്കറി​െൻറ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പദ്ധതിയെന്നും ഇവർ പറഞ്ഞു. ശേഖരിക്കുന്ന ഇഷ്ടികകൾ യൂനിവേഴ്സിറ്റി കോളജ് പരിസരം മുതൽ കവടിയാർ വരെയുള്ള ഭാഗങ്ങളിൽ ബ്രിക് ഇൻസ്റ്റലേഷൻ ഒരുക്കും. ഇതിനുശേഷം ഇവ പാവപ്പെട്ടവർക്ക് വീടുനിർമാണത്തിനായി നൽകും. അസോസിയേഷൻ ഭാരവാഹികളായ സൈജു മുഹമ്മദ് ബഷീർ, കെ.ബി. ജയകൃഷ്ണൻ, ഷിബു അബുസാലി, ഗംഗ ദിലീപ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story