Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലശ്ശേരിയിൽ ആദിവാസി...

തലശ്ശേരിയിൽ ആദിവാസി ചികിത്സകിട്ടാതെ മരിച്ചത്​ അന്വേഷിക്കണം ^ചെന്നിത്തല

text_fields
bookmark_border
തലശ്ശേരിയിൽ ആദിവാസി ചികിത്സകിട്ടാതെ മരിച്ചത് അന്വേഷിക്കണം -ചെന്നിത്തല തിരുവനന്തപുരം: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സകിട്ടാതെ ആദിവാസി കുടുംബനാഥൻ മരിക്കുകയും മൃതശരീരം ആശുപത്രി വാർഡിൽ ആറുമണിക്കൂറോളം അനാഥമായി കിടക്കുകയും ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആദിവാസികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെയും അവഗണനകളുടെയും തുടർച്ചയായേ ഇൗ സംഭവത്തെയും കാണാനാവൂ. ഇരിട്ടുകൂട്ടപ്പുഴ നരിമട കോളനിയിലെ രാജു(42)വാണ് മരിച്ചത്. രാവിലെ അഞ്ചരയോടെ മരിച്ച രാജുവി​െൻറ മൃതശരീരം ഉച്ചവരെ ആശുപത്രി വാർഡിൽ തന്നെ കിടക്കുകയായിരുന്നു. ആദിവാസിക്ഷേമത്തെ കുറിച്ചുള്ള പ്രസംഗമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നതിന് തെളിവാണിതെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story