Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴുതടച്ച സുരക്ഷയിൽ...

പഴുതടച്ച സുരക്ഷയിൽ നഗരം; സർവസജ്ജമായി ഭരണകൂടവും സന്നദ്ധസംഘടനകളും

text_fields
bookmark_border
കച്ചമുറുക്കി അഗ്നിശമനസേന, ചരിത്രമാക്കാൻ വനിത കമാൻഡോ സംഘം തിരുവനന്തപുരം: സുരക്ഷയൊരുക്കി 4200 പൊലീസ്, ഏത് അടിയന്തരസാഹചര്യവും നേരിടാൻ എ.കെ 47 തോക്കേന്തിയ വനിത കമൻഡോകൾ, കൂടാതെ ക്യുക് റെസ്പോൺസ് ടീമുകൾ, 65 സ്ഥലത്ത് സിസി ടി.വി നിരീക്ഷണം തുടങ്ങി പഴുതടച്ച പൊലീസ് സുരക്ഷയിലാണ് നഗരം എന്നത് ഇത്തവണത്തെ പ്രത്യേകതാണ്. പ്രത്യേക പരിശീലനം നേടിയ സംഘമാണ് ക്ഷേത്രത്തിന് ചുറ്റുമുള്ള സുരക്ഷക്കെത്തുന്നത്. കൂടാതെ പിങ്ക് വളണ്ടിയേഴ്സും രംഗത്തിറങ്ങും. ശുചീകരണത്തിനായി 3000ത്തിലേറെ തൊഴിലാളികൾ, അത്യാവശ്യഘട്ടങ്ങളിൽ സേവനം ഉറപ്പാക്കി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പ്ലാസ്റ്റിക്രഹിത പൊങ്കാലക്കുള്ള ഒരുക്കങ്ങളുമായി കോർപറേഷനും ശുചിത്വമിഷനും രംഗത്തുണ്ട്. ഭക്തരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സിയും െറയിൽവേയും സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് പ്രത്യേക സർവിസ് നടത്തുന്നുണ്ട്. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി നഗരത്തിലും പരിസരപ്രദേശങ്ങളിലും വൻ പൊലീസ് ബന്തവസ്സാണ് ഒരുക്കിയിരിക്കുന്നത്. കമീഷണർ പി. പ്രകാശി​െൻറ നേതൃത്വത്തിൽ െഡപ്യൂട്ടി കമീഷണർമാർ, 25 ഡിവൈ.എസ്.പിമാർ, 12 വനിത എസ്.ഐ ഉൾപ്പെടെ 62 സി.ഐമാർ, 450 എസ്.ഐമാർ, 1250 വനിത പൊലീസ്, 2300 പൊലീസുകാർ എന്നിവരെയാണ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഇതിനുപുറമെ 4200 പൊലീസുകാരെ നഗരത്തി​െൻറ വിവിധഭാഗങ്ങളിലായി വിന്യസിക്കും. കൂടാതെ ദ്രുതകർമസേന, കമാൻഡോ വിഭാഗം, ദുരന്തനിവാരണസേന എന്നിവക്കൊപ്പം പുരുഷ വനിതാ ഷാഡോ പൊലീസും രംഗത്തുണ്ട്. ചരിത്രത്തിൽ ആദ്യമായി വനിത കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് നിയോഗിക്കുന്നത്. അടുപ്പുകൾ നിരക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് കൺേട്രാൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. വാഹനം തടഞ്ഞുനിർത്തി പാനീയവിതരണം നടത്തുന്നവർക്കെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മാലിന്യനീക്കത്തിനായി നഗരസഭയുടെ ലോറികൾക്ക് പുറമെ അധികമായി ലോറികൾ വാടകക്കെടുത്തിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കുന്നതിന് ആയിരത്തി അഞ്ഞൂറോളം സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ച്് നഗരസഭ ടാങ്കറുകളിൽ വെള്ളമെത്തിക്കും. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നഗരസഭയുടെ ആംബുലൻസുകളുടെ സേവനം വിട്ടുനൽകിയിട്ടുണ്ട്. അടുപ്പുകൾ നിരക്കുന്ന സ്ഥലങ്ങളിലെ ശുചീകരണത്തിന് അതാത് ഹെൽത്ത് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഗ്നിശമനരക്ഷാസേനയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ സുഗമമായ രക്ഷാപ്രവർത്തനങ്ങൾക്കും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നാല് മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ആറ്റുകാൽ ക്ഷേത്രവും പരിസരവും ഒന്നാം മേഖലയായും കിഴക്കേകോട്ട പരിസരം രണ്ടാം മേഖലയായും തമ്പാനൂർ പരിസരം മൂന്നാം മേഖലയായും സ്റ്റാച്യു പരിസരം നാലാം മേഖലയായും തരംതിരിച്ചിട്ടുണ്ട്. നാലു മേഖലകളിലായി 96 ഡ്യൂട്ടി പോയൻറുകൾ ക്രമീകരിച്ചിട്ടുണ്ട്. 38 ഓഫിസർമാരെയും 400 ജീവനക്കാരെയും 31 വാട്ടർ ടെൻഡർ, 11 ആംബുലൻസുകൾ, 18 ജീപ്പുകൾ, അഞ്ച് വാട്ടർ ലോറികൾ, ക്വിക്ക് റെസ്പോൺസ് വെഹിക്കിൾ, ആറ് വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ കൂടാതെ മുറ്റ് ആധുനിക സുരക്ഷാ ഉപകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാലുമേഖലകളിലും ആവശ്യാനുസരണം വാട്ടർമിസ്റ്റ് ഡിസ്റ്റിഗ്യുഷർ സഹിതമുള്ള ബുള്ളറ്റ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന് അഞ്ച് വാട്ടർ ടാങ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഫയർഫോഴ്സ് മേധാവി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story