Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിജിലൻസ്​ കമീഷൻ:...

വിജിലൻസ്​ കമീഷൻ: സർക്കാർ നടപടിയെടുക്കാത്തതിൽ ഭരണപരിഷ്​കാര കമീഷന്​ ഉത്​കണ്​ഠ

text_fields
bookmark_border
തിരുവനന്തപുരം: വിജിലന്‍സ് കമീഷൻ രൂപവത്കരിക്കണമെന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. നിലവിെല വിജിലന്‍സ് സംവിധാനത്തെക്കുറിച്ച് നീതിപീഠങ്ങളില്‍നിന്നുള്‍പ്പെടെ വിമര്‍ശം ഉയരുന്ന സാഹചര്യത്തില്‍ ശിപാര്‍ശ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കമീഷൻ വാർത്താകുറിപ്പിൽ പറഞ്ഞു. യോഗത്തില്‍ വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷതവഹിച്ചു. മെംബര്‍ സെക്രട്ടറി ഷീലാ തോമസ്, അംഗങ്ങളായ സി.പി. നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു. *കുന്നുകള്‍ക്കും നീരൊഴുക്കുകള്‍ക്കും വയലുകള്‍ക്കും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ സംഭവിച്ച പരിണാമം ആശങ്കയുളവാക്കുന്നതാണെന്ന് കമീഷൻ വിലയിരുത്തി. കേരളത്തി‍​െൻറ ജലസമൃദ്ധിക്ക് കോട്ടം സംഭവിച്ചു. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനെപ്പോലും നോക്കുകുത്തിയാക്കി ഭൂമി തരംമാറ്റി ഉപയോഗിക്കുന്നു. വികസനത്തി‍​െൻറ പേരില്‍ നിഷ്കാസിതരാവുന്ന ജനങ്ങളും നികത്തപ്പെടുന്ന കൃഷിഭൂമിയുമെല്ലാം വസ്തുതകളാണ്. ഇതെല്ലാം വസ്തുനിഷ്ഠമായി വിലയിരുത്തുകയും ബദലുകള്‍ നിർദേശിക്കുകയും ചെയ്യാന്‍ കമീഷന്‍ ബാധ്യസ്ഥമാണ്. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ, സുസ്ഥിര വികസനം സാധ്യമാക്കാനുള്ള നിർദേശങ്ങള്‍ രൂപപ്പെടുത്താന്‍ കമീഷൻ യോഗം തീരുമാനിച്ചു. *ഉദ്യോഗസ്ഥ ശേഷീ വികസനം സംബന്ധിച്ച് മാര്‍ച്ച് അവസാനത്തോടെയും ക്ഷേമനിയമങ്ങള്‍ സംബന്ധിച്ച് ഏപ്രിലിലിലും റിപ്പോർട്ട് സമർപ്പിക്കും. *ഓംബുഡ്സ്മാന്‍, ലോകായുക്ത സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനാവശ്യമായ നിർദേശങ്ങള്‍ക്കായി പഠനം നടത്തും. *ഐ.എം.ജിയില്‍ കമീഷന് സ്വന്തമായ ഓഫിസ് സംവിധാനം പൂര്‍ത്തിയായി. എത്രയും പെട്ടെന്ന് ഓഫിസ് ഐ.എം.ജിയിലേക്ക് മാറ്റും. *പ്രമുഖ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പഠനം നടത്തുന്നതി‍​െൻറ ഭാഗമായി വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്താന്‍ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story