Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹകാരി സമര പ്രഖ്യാപന...

സഹകാരി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആറിന്​

text_fields
bookmark_border
തിരുവനന്തപുരം: കേരള ബാങ്കി​െൻറ പേരില്‍ ജില്ല സഹകരണ ബാങ്കുകളും ത്രിതല സംവിധാനവും തകര്‍ക്കുന്ന ജനാധിപത്യവിരുദ്ധ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സഹകാരികളുടെ പ്രക്ഷോഭം സംഘടിപ്പിക്കും. ഇൗമാസം ആറിന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന സഹകാരി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചൻ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, മുസ്ലിംലീഗ് നേതാവ് അബ്ദുൽ ഹമീദ് എം.എല്‍.എ, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, അനൂപ് ജേക്കബ് എം.എല്‍.എ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍, സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള എന്നിവര്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story