Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവടിയാർ പൈപ്പ് ലൈൻ...

കവടിയാർ പൈപ്പ് ലൈൻ റോഡ് ഉടൻ നന്നാക്കണമെന്ന് ^മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കവടിയാർ പൈപ്പ് ലൈൻ റോഡ് ഉടൻ നന്നാക്കണമെന്ന് -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: കവടിയാർ പൈപ്പ് ലൈൻ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നഗരസഭ സെക്രട്ടറിക്കും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്കുമാണ് ഇത് സംബന്ധിച്ച് കമീഷൻ നിർദേശം നൽകിയത്. ഒരു മാസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. വർഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. മൂന്നുവർഷത്തിലധികമായി ഓടകൾ വൃത്തിയാക്കിയിട്ട്. വൈദ്യുതി വിളക്കുകൾ കത്താറില്ല. സ്വകാര്യവ്യക്തികൾ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ കൊണ്ടിടുന്നതും പൈപ്പ് ലൈൻ റോഡിലാണ്. റോഡിൽ പൊടിപറക്കുന്നതു കാരണം യാത്ര ദുസ്സഹമാണ്. ജല അതോറിറ്റിയും നഗരസഭയും തമ്മിൽ ഓട വൃത്തിയാക്കുന്നത് സംബന്ധിച്ച തർക്കം കാരണമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ട്രാൻസ്ജെൻഡർ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുയർത്തിപ്പിടിച്ച് ട്രാൻഡ്ജെൻഡേഴ്സ് നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിനും ഏകദിന ഉപവാസത്തിനും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഐക്യദാർഢ്യമർപ്പിച്ചു. സമരപ്പന്തലിലെത്തി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.എം. സാബിർ അഹ്സൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. ട്രാൻസ്ജെൻഡേഴ്സിനെതിരെയുള്ള കൈയേറ്റങ്ങൾ സമീപകാലത്തായി വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു സമൂഹവും നിയമ പാലകരാകേണ്ട പൊലീസും അതിൽ പങ്കാളികളാവുന്നു. രാജ്യത്ത് ആദ്യമായി ട്രാൻസ്െജൻഡേഴ്സ് നയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ അതുകൊണ്ട് അവർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് അധികാരികൾ വ്യക്തമാക്കണം. കേവല നയപ്രഖ്യാപനങ്ങൾക്കപ്പുറം ട്രാൻസ്ജെൻഡേഴ്സി​െൻറ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്ക് സാധിക്കണം. ട്രാൻസ്ജെൻഡേഴ്സിനോടുള്ള പൊതുസമൂഹത്തി​െൻറ മനോഭാവം തിരുത്തിക്കുറിക്കണം. സമീപകാലത്തായി സംസ്ഥാനത്തി​െൻറ വിവിധയിടങ്ങളിലായി ട്രാൻസ്ജെൻഡേഴ്സിനെതിരെ നടത്തിയ അന്യായ അതിക്രമങ്ങളിൽ പങ്കാളികളായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story