Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവജന കമീഷൻ ജില്ല...

യുവജന കമീഷൻ ജില്ല അദാലത്​ ആറിന്

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സ​െൻറ അധ്യക്ഷതയിൽ ഈ മാസം ആറിന് ജില്ലയിൽ അദാലത് നടത്തും. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ നടക്കുന്ന അദാലത്തിൽ 18നും 45നും മധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. ഫോൺ. 0417- 2308630. ഹ്രസ്വചിത്ര നിർമാണ മത്സരം തിരുവനന്തപുരം: ഉപഭോക്തൃ അവകാശ സംരക്ഷണത്തെ അടിസ്ഥാനമാക്കി കോളജ് വിദ്യാർഥികൾക്കായി ജില്ല സപ്ലൈ ഓഫിസ് ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു മുതൽ 10 വരെ മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങളാണ് അയക്കേണ്ടത്. സീഡികൾ ബന്ധപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം സഹിതം പ്രിൻസിപ്പലി​െൻറ അംഗീകാരത്തോടെ ഒമ്പതിനകം ജില്ല സപ്ലൈ ഓഫിസിൽ ലഭ്യമാക്കണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. ഉപഭോക്തൃ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മത്സരത്തിൽ തെരഞ്ഞെടുക്കുന്ന മൂന്ന് മികച്ച ചിത്രങ്ങൾക്ക് കാഷ് ൈപ്രസ് നൽകും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50,000, 25,000 രൂപ എന്നിങ്ങനെയായിരിക്കും അവാർഡ്. ഫോൺ 0471 2731240. കെ.എ.എസ് സംവരണം അട്ടിമറി: ഭരണഘടന വിരുദ്ധം -എസ്.ഇ.യു തിരുവനന്തപുരം: െഎ.എ.എസി​െൻറ ഫീഡർ കാറ്റഗറിയായ, കെ.എ.എസ് നിയമനങ്ങളിൽ സംവരണം അട്ടിമറിക്കുന്ന തരത്തിൽ ഉത്തരവിറക്കിയത് ഭരണഘടന വിരുദ്ധമാണെന്നും ഇത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢനീക്കമാണെന്നും എസ്.എ.യു നേതാക്കൾ. ഇതുസംബന്ധമായി സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുമ്പാകെ സമർപ്പിച്ചിരുന്ന നിവേദനത്തിന്മേൽ നടന്ന ഹിയറിങ്ങിൽ ബോധിപ്പിച്ചു. സംവരണാനുകൂല്യം ലഭിക്കാതെ മെറിറ്റിലൂടെ സർവിസിൽ എത്തിയ പിന്നാക്ക വിഭാഗങ്ങളിലുള്ള ധാരാളം ജീവനക്കാർ സർവിസിലുള്ളപ്പോൾ കെ.എ.എസിൽ അവർക്കുൾപ്പെടെ സംവരണം നിഷേധിക്കുന്നത് നീതിനിഷേധവും കോടതി വിധികൾക്കെതിരുമാണ്. ഇൗ സാഹചര്യത്തിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട അർഹമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുന്നതിന് ന്യൂനപക്ഷ കമീഷൻ ഇടപെടണമെന്നും നേതാക്കളായ എ.എം. അബൂബക്കർ, സിബി മുഹമ്മദ്, പോത്തൻകോട് റാഫി എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story